ഈഞ്ചയ്ക്കൽ-മുട്ടത്തറ ബൈപാസ് റോഡിൽ ബൈക്ക് അപകടം - ബെെക്കിൽ യാത്ര ചെയ്ത യുവതി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്കേറ്റു
o4-02-2023
കോവളം:ഈഞ്ചയ്ക്കൽ-മുട്ടത്തറ ബൈപാസ് റോഡിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ബെെക്കിൽ യാത്ര ചെയ്ത യുവതി മരിച്ചു.ബൈക്ക് ഓടിച്ച ബന്ധുവായ യുവാവിനെ ഗുരുതരാവസ്ഥയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.വെള്ളാർ കണ്ണങ്കോട് ധന്യാ ഭവനിൽ സുജീവ്-ശോഭ ദമ്പതികളുടെ മകൾ അശ്വതി (20) ആണ് മരിച്ചത്.ബന്ധുവായ മിഥുൻ എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം.നഗരത്തിൽ പഠിക്കാൻ പോയ അശ്വതിയെ ബന്ധുവായ മിഥുൻ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരവേ മുട്ടത്തറ പെട്രോൾ പമ്പിന് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി അതേ ദിശയിൽ സഞ്ചരിച്ച കാറിൽ ഇടിച്ചായിരുന്നു അപകടം.റോഡിൽ തെറിച്ചു വീണ ഇരുവരെയും ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വതി മരണപ്പെട്ടു.മിഥുൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്