മുല്ലൂർ ഏര്യ കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായ നിധി കൈമാറി
27-02-2023
വിഴിഞ്ഞം:മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മുല്ലൂർ സ്വദേശി കൃഷ്ണകുമാറിന് ബി.ജെ.പി മുല്ലൂർ ഏര്യ കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായ നിധിയുടെ ആദ്യ ഗഡുവായ 325,000 രൂപയുടെ ചെക്ക് കെെമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: വി.വി.രാജേഷ് കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയാണ് ചെക്ക് കൃഷ്ണകുമാറിന്റ അമ്മയ്ക്ക്കൈമാറിയത്.സംസ്ഥാന കമ്മിറ്റി അംഗം പോങ്ങുംമൂട് വിക്രമൻ,സംസ്ഥാന കൗൺസിൽഅംഗം മുക്കോല.ജി. പ്രഭാകരൻ,കോവളം മണ്ഡലം പ്രസിഡന്റ് രാജ്മോഹൻ,ഏര്യ പ്രസിഡന്റ് ശ്രീജുലാൽ വി.എസ്,അജയ് മുല്ലൂർ,വയൽക്കര മധു , മുരുകൻ പനവിള ,മധു,രാജേഷ് കടയ്ക്കുളം,അനികുട്ടൻ പനവിള തുടങ്ങിയവർ പങ്കെടുത്തു.