മണ്ണക്കല്ല്. വാർഡിൽ ആണ് രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത്
01.03.2023
കോവളം:കിണർ ഇടിഞ്ഞു താണു. മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത്.ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, ചരുവിള പുത്തൻ വീടിൽ സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്.ചൊവ്വാഴ്ച രാത്രി പത്തോടെയാണ് തങ്കരാജൻ്റെ വീട്ടിലെ കിണർ ശബ്ദത്തോടെ ഇടിഞ്ഞ് താണത്. റോഡിനോട് ചേർന്നായിരുന്നു കിണർ. സമീപത്ത് നിന്ന് വൈദ്യുത പോസ്റ്റ് ഉൾപ്പെടെയാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന് ചേർന്ന് ചെറിയ ഒരു റോഡും സമീപത്ത് കനാലുമാണ് ഉള്ളത്. സമീപത്തെ കനാലിൽ വെള്ളം വന്ന ശേഷമാണ് കിണർ ഇടിഞ്ഞ് താഴാൻ തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ചെറുതായി വശങ്ങൾ ഇടിഞ്ഞതായി സരോജം പറയുന്നു. ചൊവ്വാഴ്ച യോടെ ശബ്ദത്തോടെ ഇടിഞ്ഞ് താഴുക ആയിരുന്നു. ഇതിനൊപ്പം റോഡിലും വീടുകളിലും ചെറിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെറോം ദാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദീപു ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.