അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് സാഖേയം എന്നേ പേരിൽ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി.
23.03.2023
നെയ്യാറ്റിൻകര:അതിയന്നൂർ ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലെ പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു.അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ സാഖേയം എന്ന പേരിൽ സംഘടിപ്പിച്ച സംഗമം കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.മൻമാേഹൻ അധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ,ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ്,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാറാണി ബി.ബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എസ്.വിഷ്ണു പ്രശാന്ത്,ഹെസ്റ്റിൻ ജി, ജയനളിനാക്ഷൻ,വിഴിഞ്ഞം,വെൺപകൽ, പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെ മെഡിക്കൽ ആഫീസർ മാരായ ഡോ.ജവാഹർ,ഡോ.ജസ്റ്റിൻ ബേസിൽ,ഡോ.മംഗള തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ കിടപ്പു രാേഗികൾ ക്കാവശ്യമായ ഉപകരണങ്ങളും പാേശകാ ഹാര കിറ്റുകളും വിതരണം ചെയ്തു.