സി.പി.ഐ. കാേവളം നിയോജക മണ്ഡലം നേതൃയാേഗം
26.03.2023
കാേവളം:സി.പി.ഐ.കാേവളം നിയോജക മണ്ഡലം നേതൃയാേഗം സംഘടിപ്പിച്ചു. കല്ലുവെട്ടാൻകുഴി അർച്ചന ആഡിറ്റാേറി യത്തിൽ നടന്ന നേതൃയാേഗം സി.പി.ഐ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എ യുമായ മാങ്കോട് രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ അസി:സെക്രട്ടറി പള്ളിച്ചൽ വിജയൻ,നേതാക്കളായ സി.എസ്.രാധാകൃഷ്ണൻ,ആദർശ്കൃഷ്ണ, മണ്ഡലം അസി:സെക്രട്ടറി സി.കെ സിന്ധുരാജൻ,മുട്ടയ്ക്കാട് വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.ഈ വർഷത്തെ ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണറിന് അർഹനായ തിരുവനന്തപുരം ഫയർസ്റ്റേഷൻ ഓഫീസർ റ്റി.രാമമൂർത്തിയെ മാങ്കോട് രാധാകൃഷ്ണൻ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.