മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യം - പന്ന്യൻ രവീന്ദ്രൻ
27-03-2023
തിരുവനന്തപുരം:ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടുള്ള സ്വേച്ഛാധിപത്യം നടപ്പിൽ വരുത്തുവാനുള്ള ആസൂത്രിത നീക്കത്തി നാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ മതേതര ജനാധി പത്യ കക്ഷികളുടെയോജിപ്പ്കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽസംഘടിപ്പിച്ച
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എതിർ ശബ്ദങ്ങളെ ഭയക്കുന്ന കേന്ദ്രസർക്കാർ നാടിനാപത്താണെന്ന് അദ്ദേഹം പറഞ്ഞു. സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ആശുപത്രിക്കായി നൽകിയ വിവിധ സഹായങ്ങൾ പന്ന്യൻ രവീന്ദ്രൻ ആശുപത്രി സൂപ്രണ്ടിന് കൈമാറി.സ്വാഗതസംഘം ചെയർമാൻ സി.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം അസി.സെക്രട്ടറി ഡി. മോഹൻദാസ്,ആറ്റിങ്ങൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, ജോയിന്റ് കൗൺസിൽ സംസ്ഥാനസെക്രട്ടറി യേറ്റ് അംഗം പി.ഹരീന്ദ്രനാഥ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.മധു,വി. ബാലകൃഷ്ണൻ,റ്റി.വേണു,ബീനാ ഭദ്രൻ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,ജില്ലാ സെക്രട്ടറി കെ.സുരകുമാർ, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി ബിജിന,സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. അജയകുമാർ,നോർത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ ദേവി കൃഷ്ണ.എസ്, ഗിരീഷ് എം.പിള്ള എന്നിവർ സംസാരിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ ക്യാപ്റ്റനായുള്ള പതാക ജാഥയും സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വൈ.സുൽഫീക്കർ ക്യാപ്റ്റനാ യുള്ള വിളംബര ജാഥയും പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു.തോന്നയ്ക്കൽ പാട്ടത്തിൻകര കലാസാംസ്ക്കാരിക കൂട്ടായ്മയുടെ കരോക്കേ ഗാനമേളയും ശുഭ വയനാടിന്റെ "ഒറ്റപെങ്ങൾ " എന്ന ഏകാങ്കനാടകവും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു