കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ വെങ്ങാനൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
31.0 3 - 2023
കാേവളം:രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര നടപടികളിൽ പ്രതിഷേധിച്ചുംരാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ വെങ്ങാനൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണനടത്തി. അസോസിയേഷൻ കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കോവളം എം.എൽ.എ അഡ്വ.എം വിൻസെൻ്റ് ഉൽഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡൻറ് റ്റി.കെ അശോക് കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.അജിത്കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം വി.സി റസ്സൽ, സംസ്ഥാന കൗൺസിലർമാരായ മുക്കോല മോഹനൻ,സി.രാജശേഖരൻ നായർ, സി.ശൈലേശ്വരബാബു തുടങ്ങിയവർ പങ്കെടുത്തു.