കരുംകുളം ഭദ്രകാളി ക്ഷേത്രം-സാംസ്കാരിക സമ്മേളനംവി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
03-03-2023
കരുകുളം:കരുംകുളം ഭദ്രകാളി ക്ഷേത്രത്തിലെ പറണേറ്റ് മഹോത്സവ ത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.എം. വിൻസെന്റ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ചെങ്കൽ രാജശേഖരൻനായർ, കൈരളി ശ്രീകുമാർ,ക്ഷേത്രഭരണ സമിതി ചെയർമാൻ എൻ.കെ.അനിൽകുമാർ, പ്രസിഡന്റ് കരുംകുളം വിജയകുമാർ, സെക്രട്ടറി സുകേഷ്,ട്രഷറർ ഹരിഹരൻ തമ്പി,കരുംകുളം സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ഹോസ്പിറ്റാലിറ്റി ആന്റ് ബിസിനസ് മാനേജ്മെന്റ് രംഗത്തെ മികച്ച പ്രവർത്തനത്തിന് ഇൻഡോ-റഷ്യൻ ഇന്റർനാഷണൽ അവാർഡ് നേടിയ ഉദയ സമുദ്ര ഗ്രൂപ്പ് സിഎംഡി ചെങ്കൽ രാജശേഖരൻനായർ,ജില്ലയിൽ മികച്ച സംരംഭകനുള്ള അവാർഡ് നേടിയ കൈരളി ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.