മുളവിളാകം റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
16.04.2023
കോവളം:മുളവിളാകം റസിഡൻസ് അസോ സിയേഷൻ ഇഫ്താർ സംഗമംസംഘടിപ്പിച്ചു. തൊഴിച്ചൽഎൻ.എസ്.എസ് കരയോഗം ഹാളിന് സമീപത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഡെപ്യൂട്ടിപാേലീസ് കമ്മീഷണർ അജിത് ഉദ്ഘാടനം ചെയ്തു.അസോസിയേ ഷൻ പ്രസിഡന്റ്മുട്ടയ്ക്കാട് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.വിനോദസഞ്ചാരമേഖല യിലെ സേവനങ്ങൾക്ക് റഷ്യൻ പാർലമെന്റി ന്റെ ബഹുമതിനേടിയലയാളിവ്യവസായിയും, യുഡിഎസ് ഗ്രൂപ്പ് എം.ഡിയുമായ ചെങ്കൽ എസ്. രാജശേഖരൻ നായരെ ചടങ്ങിൽ
ആദരിച്ചു.വിഴിഞ്ഞം എ.പി.ജെ അബ്ദുൾ കലാം പബ്ലിക് സ്കൂൾ മാനേജർ സഫറു ള്ളാഖാൻ,കോവളം എസ്.എച്ച്.ഒ എസ്. ബിജോയ്,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് സാജൻ, ഡോ.അബ്ദുൽ ബാരി,ഐ ഡി മിൽക്ക് എം.ഡി എച്ച് രഞ്ജിത്ത് കുമാർ,രാഹുൽ ആർ.എ,ഷീലാ അജിത്ത്,റസിയ തുടങ്ങിയവർ പങ്കെടുത്തു.
.