കൃപറസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം
17-04 2023
വിഴിഞ്ഞം:കൃപ റസിഡന്റ്സ് അസോസി യേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ക്രൈസ്റ്റ് നഗറിൽ നടന്ന
വാർഷികാഘോഷവും കുടുംബ സംഗമവും കോവളം എം.എൽ.എ അഡ്വ:എം. വിൻസെന്റ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റെച്ചൻസ് അധ്യക്ഷത വഹിച്ചു.കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമ ജോൺ മുഖ്യ പ്രഭാഷണം നടത്തി.വിഴിഞ്ഞം എസ്.ഐ സമ്പത്ത്,സി.ആർ.ഒ ജോൺ ബ്രിട്ടോ, അസോസിയേഷൻ സെക്രട്ടറി യോഹന്നാൻ ,ട്രഷറർ ബ്രിജിറ്റ്,ഷെബിൻ.കെ.പാേൾ തുടങ്ങിയവർ പങ്കെടുത്തു.