ക്യാപിറ്റൽ വിഴിഞ്ഞം റമദാൻ സംഗമവും റമദാൻ കിറ്റ് വിതരണവും
17-04 2023
വിഴിഞ്ഞം:സന്നദ്ധസംഘടനയായ ക്യാപിറ്റൽ വിഴിഞ്ഞം റമദാൻ സംഗമവും റമദാൻ കിറ്റ് വിതരണവും നടത്തി.പ്രസിഡന്റ് ഷൗക്കത്ത ലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എം.വിൻസെന്റ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ലാേഗാേ പ്രകാശനം വിഴിഞ്ഞം എസ്.ഐ എൽ.സമ്പത്ത് നിർവഹിച്ചു. സെക്രട്ടറി സെയ്ദലി,അലിസാഹിബ്, ജലീൽ,നൗഷാദ്,നഹാസ് തുടങ്ങിയവർ പങ്കെടുത്തു.