വിഴിഞ്ഞം ലയൺസ് ക്ലബ്ബ് ഇഫ്താർ സംഗമം
18.04.2023
കാേവളം:വിഴിഞ്ഞം ലയൺസ് ക്ലബ്ബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മരുതൂർകോണം പി ടി എം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർസംഗമം മുൻ ഐ എസ്സ് ആർ ഓ ശാസ്ത്രജ്ഞനും മുൻ ലയൺസ് ഇന്റർനാഷണൽ ഗവർണറും ആയ ഡോക്ടർ എ ജി രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് മണ്ണിൽ മനോഹരൻ അധ്യക്ഷത വഹിച്ചു.ക്ലബ് സെക്രട്ടറി നന്ദു കസവുകട സ്വാഗതവും സോൺ ചെയർ പേഴ്സൺ നിസ്സാം സേഠ് നന്ദിയും പറഞ്ഞു. കാേട്ടുകാൽ പഞ്ചായത്തംഗം അമ്പിളി, വിഴിഞ്ഞം സബ് ഇൻസ്‌പെക്ടർ സമ്പത്ത്, ലയൺസ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ വിനോദ് കുമാർ,അഭിലാഷ്,പ്രൊഫസർ സിന്ധു,റാഫി,യാസർ അറഫത്,സിബി മൈക്കിൾ,പ്രവീൺ എന്നിവർ സംസാരിച്ചു.