വെങ്ങാനൂർ ബോയിസ് ഹയർ സെക്കണ്ടറി സ്കൂൾ 1986-87ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു
13 -05-2023
വിഴിഞ്ഞം:വെങ്ങാനൂർ ബോയിസ് ഹയർ സെക്കണ്ടറി സ്കൂളിലെ 1986-87 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സംഗമം സംഘടി പ്പിച്ചു. വിഴിഞ്ഞം അശ്വതി ആഡിറ്റാേറിയ ത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം കാേവളം എം.എൽ.എ എം.വിൻസെന്റ് ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി സംഘടനയായ അളിയൻസിന്റെ പ്രസിഡന്റ് മുരുകൻ അധ്യക്ഷത വഹിച്ചു.മുൻ അധ്യാപ കരായ രാമകൃഷ്ണൻ നായർ,മധുസൂദനൻ നായർ എന്നിവർ മുഖ്യാതിഥികളായി.എസ്. എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. കൂട്ടായ്മയിലെ അംഗവും ശില്പിയുമായ പള്ളിച്ചൽ രാജ് മാേഹന്റെ മണലിൽ തീർത്ത ശില്പങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി സതികുമാർ സ്വാഗതവും ട്രഷറർ പൂങ്കുളം സുനിൽ നന്ദിയും പറഞ്ഞു.