സീനിയർ സിറ്റി സൺസ് അസോസിയേഷൻ ധർണ്ണ നടത്തി.
31-05-2023
പൂങ്കുളം:കേന്ദ്രസർക്കാരിന്റെ വയോജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സീനിയർ സിറ്റി സൺസ് അസോസിയേഷൻസെൻട്രൽ ഗവൺമെന്റിന്റെ പൂങ്കുളത്തെ ഓഫീസ് സമുച്ചയത്തിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ പ്രൊഫസർ ഡി.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.കെ എസ് നടേശൻ അധ്യക്ഷതവഹിച്ചു.അഡ്വക്കേറ്റ് വിനായകൻ നായർ സ്വാഗതംപറഞ്ഞു.വേണുഗോപാലൻ നായർ,ശൈലേന്ദ്രപ്രസാദ്,പാറവിള വിജയ കുമാർ,ഡി.ജയകുമാർ,ചന്ദ്രശേഖരൻ നായർ,രത്നാകരൻ എന്നിവർ സംസാരിച്ചു.