ലയൺസ് ക്വസ്റ്റ് സ്കിൽസ് ഫോർ അഡോളസൻസ്-ടീച്ചേഴ്സ് ശില്പശാല സമാപിച്ചു
31-05-2023
തിരുവനന്തപുരം:ലയൺസ് ഇന്റർനാഷണ ലിന്റെ മൂല്യാധിഷ്ഠിത ആഗോള വിദ്യാഭ്യാസ പദ്ധതിയായ ലയൺസ് ക്വസ്റ്റ് സ്കിൽസ് ഫോർ അഡോളസൻസ് ക്യാമ്പ് ഇന്ന് സമാപിച്ചു.ലയൺസ ഡിസ്ട്രിക്ട് 318എ യും ട്രിവാൻഡ്രം അനന്തപുരി ലയൺസ് ക്ലബ്ബും സംയുക്തമായി വെള്ളറട കെ പി എം ഹാളിൽവച്ച് നടത്തിയ ദിദിനഅധ്യാപക ശില്പശാലയിൽ30 അധ്യാപകർ പങ്കെടുത്തു.
മുൻ ലയൺസ് ഗവർണറും രാജ്യാന്തര പരിശീലനകനുമായ പ്രൊഫസർ വർഗീസ് വൈദ്യൻ പി ക്ലാസ്സ് എടുത്തു.സമാപന പരിപാടിയിൽഡിസ്ട്രിക്ട് ഗവർണർ ഡോ. എ കണ്ണൻ,ഡിസ്ട്രിക്ട് ചെയർപേഴ്സൻ നന്ദകുമാർ ആർ.എസ്,ട്രിവാൻഡ്രം അനന്തപുരി ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് തുടങ്ങിയവർപങ്കെടുത്തു.10മുതൽ 14 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാനും സമപ്രായക്കാരു മായുള്ള ബന്ധം,സേവനപഠനം,കുടുംബ ബന്ധങ്ങളുടെ ശാക്തികരണം മദ്യം,മയക്കു മരുന്ന് എന്നിവക്ക് എതിരെയുള്ള ബോധ വൽക്കരണം തുടങ്ങിയ മൂല്യ നൈപുണ്യ ങ്ങൾ അടങ്ങിയ ശാസ്ത്രീയ കരിക്കുലം അധ്യാപകരിലൂടെ വിദ്യാർത്ഥികൾക്ക് നൽകി ശാക്തീകരിച്ച് പുതിയ തലമുറയെ തിന്മയുടെ പടുകുഴിയിൽ പോകാതെ നന്മ യുടെ ഗിരിശൃംഗങ്ങളിലേക്ക് കൈ പിടിച്ചു ഉയർത്തുന്ന ദീർഘകാല പരിശീലന പരിപാടിയാണ് പദ്ധതി.വെള്ളറട കെപിഎം സ്കൂൾ,ചെങ്കൽ സായികൃഷ്ണ സ്കൂളുക ളിൽ 900 കുട്ടികളിലേക്ക് ഈ കരിക്കുലം അടുത്ത അധ്യായനവർഷം നടപ്പിലാക്കനും വരും വർഷങ്ങളിൽ ഇ പദ്ധതി കേരളം ഉൾക്കൊള്ളുന്ന മൾട്ടിപ്പിൾ 318 ൽ ഊർജി തമായി നടപ്പിലാക്കലുമാണ് ലക്ഷ്യം. ഡിസ്ട്രിക്ട് ഗവർണർ ഡോ.എ കണ്ണൻ, ഡിസ്ട്രിക്ട് ചെയർപേഴ്സൻ നന്ദകുമാർ ആർ. എസ്,ട്രിവാൻഡ്രം അനന്തപുരി ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.