കോവളം സ്റ്റേഷൻ ജനമൈത്രി സമിതി പഠനാേപകരണങ്ങൾ വിതരണം ചെയ്തു
16.06.2023
കോവളം:പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ നേതൃത്ത്വത്തിൽ കോവളം സ്റ്റേഷൻ പരിധിയിലെ അഞ്ച് ഗവ:എൽ.പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ഭിന്ന ശേഷി കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.കോവളം ഗവ:എസ്. എൻ.വി.എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ ദീപക് ധൻകർ ഐ.പി.എസ് പരിപാടി ഉത്ഘാടനം ചെയ്തു.കോവളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർബിജോയ് അദ്ധ്യക്ഷതവഹിച്ചു.വെങ്ങാനൂർപഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്,ബ്ലോക്ക് അംഗം സാജൻ,കൗൺസിലർ നിസാമുദ്ദീൻ, പഞ്ചായത്ത് മെമ്പർമാരായ അഷ്ടപാലൻ, ഗീത,പ്രമീള,ബീറ്റ്ഓഫീസർരാജേഷ്,കോവളം സമകേശൻ,ജനമൈത്രി സിആർഒ ബിജു.ടി എന്നിവർ പങ്കെടുത്തു.