ആഴിമല ശിവക്ഷേത്രത്തിന് അനുവദിച്ച മിനിമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
18.06.2023
വിഴിഞ്ഞം:ബിനോയ് വിശ്വം എം പി യുടെ ഫണ്ടിൽ നിന്നും ആഴിമല ശിവക്ഷേത്രത്തിന് അനുവദിച്ച മിനിമാസ് ലൈറ്റിന്റെഉദ്ഘാടനം നഗരസഭ ഡെപ്യുട്ടി മേയർ പി കെ രാജു നിർവഹിച്ചു.ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി എസ് വിജേഷ്,കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് സി ജെറോം ദാസ്, വാർഡ് മെമ്പർ ജി എസ് ദീപു,അജിത് കുമാർ കെ പത്മകുമാർ,ജെ എസ് കിഷോർ എന്നിവർ പങ്കെടുത്തു.