കയർ വ്യവസായത്തോട് കേന്ദ്രത്തിന്റെ അവഗണന,കയർ തൊഴിലാളി യൂണിയൻ കോവളം മേഖല കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
03-07-2023
പാച്ചല്ലൂർ:കേരളത്തിലെ കയർ വ്യവസായ ത്തോട് കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ കോവളം മേഖല കമ്മിറ്റി പാച്ചല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. തിങ്കളാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ധർണ്ണ സിഐടിയു ജില്ലാ കമ്മിറ്റി സെക്രട്ടറി സി.ജയൻ ബാബു ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു ജില്ല ഭാരവാഹികളായ അഡ്വക്കേറ്റ് പി.എസ് ഹരികുമാർ,എ.ജെ. സുക്കാർണോ ജില്ലാ കമ്മിറ്റി അംഗങ്ങളായ കരിങ്കട രാജൻ,എം.എം ഇബ്രാഹിം,കരിങ്കട സനൽ,കെ.ആർ ഉണ്ണികൃഷ്ണൻ,കയർ സെന്റർ അംഗം ഡി.ജയകുമാർ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.രാജേന്ദ്രൻ,ശശി ധരൻ,സിതമ്പികുട്ടൻ,എസ്.രാധാകൃഷ്ണൻ,എസ്.ഉദയൻ എന്നിവർ സംസാരിച്ചു.