വെറ്റക്കട ഷാഹുൽഹമീദ് അനുസ്മരണയോഗം സംഘടിപ്പിച്ചു
07-07-2023
വള്ളക്കടവ്: സിപിഐഎം വലിയതുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം.നേതാവായിരുന്ന വെറ്റക്കട ഷാഹുൽഹമീദ് അനുസ്മരണയോഗം സംഘടിപ്പിച്ചു.വള്ളക്കടവ് പി ഡി നഗറിൽ വെള്ളിയാഴ്ച നടന്ന അനുസ്മരണ യോഗം ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയ സെക്രട്ടറി ജയിൽ കുമാർ ,ജില്ലാ കമ്മിറ്റി യംഗം കരമന ഹരി, ചാല ഏരിയ കമ്മിറ്റിയംഗം ആദർശ് ഖാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് എച്ച് ഷംനാദ്, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എ സെയ്ഫുദ്ദീൻ ഹാജി,വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിദ നാസർ,സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഈ സുധീർ ,മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം അഷറഫുദ്ദീൻ, സി.പി.എം.വലിയതുറ ലോക്കൽ കമ്മിറ്റി സെൻട്രൽ അംഗം സനോഫർ ഇഖ്ബാൽ,ജെയിംസ്,ഹിജാസ് , ഫാത്തിമ ,ഹസീന റോബിൻസൺ, ഡിക്സൺ ,റഫീഖ്, സജീർ ജിഹാസ്, ജലാൽ,സജീർ,എന്നിവർ പങ്കെടുത്തു.