ഹൃദ്യം -2023 നാഷണൽ സർവീസ് സ്കീം ക്യാമ്പ് സമാപിച്ചു.
30.07 2023
കോവളം: തിരുവനന്തപുരം എൻജിനീയറിങ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന വോളണ്ടിയർ ക്യാമ്പ് ഹൃദ്യം 2023 സമാപിച്ചു.ക്യാമ്പിന്റെ ഭാഗമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാ ക്കുന്ന മാതൃകാ സാന്ത്വനപരിചരണപരിപാടി "ഞങ്ങളുണ്ട് അരികെ" യുടെ ഭാഗമായി വിവിധ വാർഡുകളിൽ സംഘം നടത്തിയ ഭവന സന്ദർശനത്തിനും വിവരശേഖരണ ത്തിനും സെക്രട്ടറിമാരായ അമൽ വഹാസ്, തൗഖീർ,ഗായത്രി,കീർത്തി എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,അഷ്ടപാലൻ, അഭിരാമി,ഷെറിൻ,തുടങ്ങിയവർസംസാരിച്ചു.