യൂറോപ്യൻ സ്കോളർഷിപ്പ് നേടിയ യുവാവിനെ പാളയം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു
02..08-2023
തിരുവനന്തപുരം :കാർഷിക വിദ്യാഭ്യാസ ഉപരിപഠനത്തിനുള്ള യൂറോപ്യൻ സ്കോളർ ഷിപ്പ് നേടിയ തിരുവനന്തപുരം സ്വദേശിയെ കാേൺഗ്രസ് പാളയം ബ്ളോക്ക് കമ്മിറ്റി ആദരിച്ചു.തമ്പാനൂർ ഗുരുവായുരപ്പൻ പരമേ ശ്വരൻ നായരുടെ പൗത്രൻ റ്റി.എസ്കൃഷ്ണ ൻ ഉണ്ണിയെയാണ് മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെ നേതൃത്വത്തിൽതമ്പാനൂരിലെ വീട്ടിലെത്തി ഷാൾ അണിയിച്ച് ആദരിച്ചത്. ഈ വർഷം ഇന്ത്യയിൽ നിന്ന് കാർഷിക വിദ്യാഭ്യാസ ഉപരിപഠനത്തിന് യൂറോപ്യൻ സ്കോളർഷിപ്പ് നേടിയ എക ഇന്ത്യക്കാരനാ ണ് റ്റി.എസ്.കൃഷ്ണൻ ഉണ്ണി.ബ്ളോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ,ബി. പ്രദിപ് കുമാർ,വി.എൻ.വിജയകുമാർ,സുരേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.