പുങ്കുളം ഹോളി സ്പിരിറ്റ് സ്കൂളിൽ ലയൺസ് ക്വസ്റ്റ് സ്കിൽസ് ഫോർ അഡോളസൻസ് പദ്ധതി തുടങ്ങി.
04 -08-2023
കോവളം:പുങ്കുളം ഹോളി സ്പിരിറ്റ്‌സ്കൂളിൽ ലയൺസ് ഇന്റർനാഷണലിന്റെ മൂല്യാധിഷ്ഠി ത ആഗോളവിദ്യാഭ്യാസ പദ്ധതിയായ ലയ ൺസ് ക്വസ്റ്റ് സ്കിൽസ് ഫോർ അഡോള സൻസ് തുടങ്ങി.സ്കൂളിൽ നടന്ന ചടങ്ങിൽ കോവളം എം.എൽ.എ എം.വിൻസെന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു.കോവളം റയ്‌മണ്ട് ലയൺസ് ക്ലബ് സെക്രട്ടറി അരുൺകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഇന്റർനാഷണൽ 318എ റീജിയൻ ചെയർപേഴ്സൺ ലയൺ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺ നന്ദകുമാർ,സ്കൂൾ പ്രിൻസിപ്പൽ റെവ. സിസ്റ്റർ ക്രിസ്റ്റിന തുടങ്ങിയവര്‍ സംസാരിച്ചു.