കരിച്ചൽ കായൽ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി.
11-08-2023
വിഴിഞ്ഞം:അതിയന്നൂർ ബ്ലോക്ക് പഞ്ചായ ത്തിന്റെ സ്വപ്ന പദ്ധതിയായ കരിച്ചൽ കായൽ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി.ഒന്നാംഘട്ട നിർമ്മാണപ്രവർത്ത നങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.കായലിന്റെ വശങ്ങളിൽ സ്വകാര്യവ്യക്തികൾ കയ്യേറിയിരുന്ന രണ്ടര ഏക്കറോളം ഭൂമി പദ്ധതിയുടെ ഭാഗമായി വീണ്ടെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങ ൾക്ക് തുടക്കം കുറിച്ചത്.ഇരുവശത്തും ടൈൽപാകിയനടപ്പാത,കുടിവെള്ളസൗകര്യം, ഇരിപ്പിടം,ബോട്ടുയാത്ര എന്നിവയാണ് പദ്ധതിയിലുള്ളത്.ഇരുകരകളിലുമായി 10,000 മുളത്തൈകളും വച്ച്പിടിപ്പിക്കും. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിക്കുന്നത്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വിമൻമോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്സുനിത റാണി ബി. ബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.