ആധാരമെഴുത്ത് യൂണിയൻ (KSDWU) നേമം സബ് ഡിവിഷൻ സമ്മേളനം നടന്നു
11-08-2023
നേമം:ആധാരമെഴുത്ത് യൂണിയൻ (KSDWU) നേമം സബ് ഡിവിഷൻ സമ്മേളനം നടന്നു. നേമം പാേലീസ് സ്റ്റേഷന് സമീപത്തെ ആധാരം എഴുത്താഫീസിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എ. യുമായ.അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.കെ. വിക്രമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.വിനിൽ സ്വാഗതം ആശംസിച്ചു. സബ് ഡിവിഷൻസെക്രട്ടറി പി. ജി. ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കുരുവിക്കാട് ഗിരീഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിയൻ ജില്ലാ പ്രസിഡന്റ് തിരുവല്ലംമധു, ജില്ലാ ട്രഷറർ ശ്രീകാര്യംനവാസ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശാസ്തമംഗലം അജിത്,വട്ടിയൂർക്കാവ് ജയൻ,നീറമൺകര സജീവ് ,പ്രശാന്ത്.ബി.സി.എന്നിവർ സംസാരിച്ചു മുതിർന്ന അംഗം കെ. വിക്രമൻ കുട്ടി,പി.ജി.ജയചന്ദ്രൻ,ഷഫീദ എന്നിവർക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി.സത്യൻ മെമ്പർഷിപ് വിതരണം ചെയ്തു.കെ.വിക്രമൻ കുട്ടി (പ്രസിഡന്റ്), പി. ജി.ജയചന്ദ്രൻ,ചന്ദ്രരാജ് (വൈസ് പ്രസിഡന്റ് ),പ്രശാന്ത്.ബി.സി (സെക്രട്ടറി ),വിനിൽ,സുനിത (ജോയിന്റ് സെക്രട്ടറി ),ഷഫീദ (ട്രഷറർ) എന്നിവരടങ്ങിയ 16 അംഗ ഭരണസമിതിയെയും സമ്മേളനം തിരഞ്ഞെടുത്തു.