കോവളത്തെ ഓണാഘോഷ പരിപാടികൽ സമാപിച്ചു
01.09.2023
കോവളം.ഈ വർഷത്തെ ഓണാ ഘോഷങ്ങളുടെ ഭാഗമായി ടൂറിസം കേന്ദ്രമായ കോവളത്ത് നടന്നു വന്ന ആഘോഷ പരിപാടികൾ സമാപിച്ചു .കോവളം ജംഗ്ഷനിൽനിന്നാരംഭിച്ച വർണ്ണ ശബളമായ ഘോഷയാത്ര വിദേശികളടക്കമുള്ള കാഴ്ചക്കാർക്ക് കൗതുകംപകർന്നു. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ,മുത്തുകുട ചൂടിയ ബാലികമാർ,പുലിക്കളി, മാവേലി,ദഹരമുട്ടുകളി,കുതിര , വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയാേടെ നടന്നഘാേഷയാത്ര ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം എം.വിൻസെന്റ്.എം. എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർനിസ്സാമുദ്ദീൻഅധ്യക്ഷത വഹിച്ചു.യുഡിഎസ് ഗ്രൂപ്പ് എം.ഡി
ചെങ്കൽ രാജശേഖരൻനായർ മുഖ്യ പ്രഭാഷണം നടത്തി.വെങ്ങാനൂർ ബ്രൈറ്റ്,കെ സുരേഷ്കുമാർ, കോവളംസുകേശൻ,അഹീന്ദ്രബാബു ,ശിവകുമാർ,യുസുഗതൻ എന്നിവർ സംസാരിച്ചു.ആർ.ശ്രീകുമാർ,
ജോതിഭ,ദീപതി,ലതാ സുഗതൻ ,സോമരാജൻ,തുടങ്ങിയവർ പരിപാ ടികൾക്ക് നേതൃത്വം നൽകി.കേരള സർവ്വകലാശാലയിൽ നിന്നും ഫിലോ സഫിയിൽ പി.എച്ച്.ഡിലഭിച്ച സിമി മോളെ ചടങ്ങിൽ ആദരിച്ചു.കല, കായിക മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു