കരുംകുളം എസ്എൻഡി പി ശാഖ ചതയ ദിനാഘോഷവും സാംസ്കാരിക സമ്മേളനവും
03-09-2023
വിഴിഞ്ഞം: കരുംകുളം 721-ാം നമ്പർ എസ്എൻഡിപി ശാഖയുടെ ചതയദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനംഅഡീ.അഡ്വക്കറ്റ് ജനറൽ അഡ്വ.കെ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എസ്.സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോസിയേഷൻ പ്രെഫസർ ഡോ.അജയൻ പനയറ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ശിശുക്ഷേമവകുപ്പ് ജനറൽ സെക്രട്ടറി അരുൺഗോപി, കരുംകുളം ഇടവക വികാരി റവ.ഫാ.ഡോ. അഗസ്റ്റിൻ ജോൺ,കരിയർ ഗൈഡ് പ്രഭാഷകൻ പ്രവീൺ എസ്.കെ,ശാഖ സെക്രട്ടറി ബാലചന്ദ്രൻ.എസ്, ഉത്സവ കമ്മിറ്റി കൺവീനർ അരുൺ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.കെൽട്രോൺ ഡയറക്ടർ ബോർഡ് അംഗമായ അഡ്വ. എസ്.അജിതിനെ ചടങ്ങിൽ ആദരിച്ചു.