സി.പി.എം.വാഹന പ്രചരണ ജാഥ പാച്ചല്ലൂരിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
08-09-2023
കോവളം:കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഐഎം നേമം മണ്ഡലംകമ്മിറ്റി പൂജപ്പുരയിൽ സംഘടിപ്പി ക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെഭാഗമയുള്ള
വാഹന പ്രചരണ ജാഥ പാച്ചല്ലൂരിൽ
വിദ്യാഭ്യാസ -തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സിപിഐഎം കോവളം ഏരിയ കമ്മിറ്റി അംഗം കരിങ്കട രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ്അംഗം എസ് പുഷ്പലത,നേമം മണ്ഡലംസെക്രട്ടറി കരമന ഹരി,കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ,ചാല ഏരിയസെക്രട്ടറി എസ് ജയിൽകുമാർ,കോവളം ഏരിയ കമ്മിറ്റി അംഗം എ ജെ സുക്കാർണോ, തിരുവല്ലം ലോക്കൽ സെക്രട്ടറി കെ ജി സനൽകുമാർ,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് വി അനൂപ്,എസ് സലിം,കോവളം ഏരിയ കമ്മിറ്റി അംഗം എം ശ്രീകുമാരി,കൗൺസിലർമാരായ ഡി ശിവൻകുട്ടി,പ്രമീളതുടങ്ങിയവർപങ്കെടുത്തു.