പാലിയേറ്റീവ് വോളന്റിയേഴ്സിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
13 -09-2023
വിഴിഞ്ഞം:വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത,സന്നദ്ധ സേവനം നടത്താൻ താല്പര്യം പ്രകടിപ്പിച്ച പാലിയേറ്റീവ് വോളന്റിയേഴ്സിനുള്ള ഏകദിന പരിശീലനം നടത്തി.വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, പാലിയം ഇന്ത്യ എന്നിവരുടെ സഹകരണത്തോടു കൂടി വിഴിഞ്ഞം കമ്മ്യൂണിറ്റിഹെൽത്ത്സെന്റ റിൽ സംഘടിപ്പിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകു മാർ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ആഫീസർ ഡോ.ജവഹർ,ഹെൽത്ത് ഇൻസ്പെക്ടർ ജയചന്ദ്രൻ,ബ്ലോക്ക് പഞ്ചാ യത്തംഗം ജയകുമാരി,ജയ നളിനാക്ഷൻ, ഗ്രാമ പഞ്ചായത്തംഗമായ അഷ്ടപാലൻ, സുഗന്ധി,ഗീത,വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ആഫീസർ ഡോ. സന്ദീപ് എന്നിവർ പങ്കെടുത്തു.