എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു.ഇ പി ജയരാജൻ
16.09.2023
കോവളം:സാമ്പത്തികമായി കേരളത്തെ ഞെരുക്കി എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.കേരള വികസനത്തിൻ്റെ വഴിമുടക്കികളായ യുഡിഎഫ്നെയും ബിജെപി യെയും ഈ നാട് തകർത്തെറി യുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഐഎം കോവളം മണ്ഡലം കമ്മിറ്റി പൂവാറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.
ബിജെപി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പാചകവാതകത്തിനും പെട്രോൾ, ഡീസൽ തുടങ്ങിയവയ്ക്കും വലിയ തോതിൽ വില വർധിപ്പിച്ചു. എന്നാൽ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് വർധിപ്പിച്ചതിൻ്റെ ചെറിയൊരു ശതമാനം കുറച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് മോദി ഗവൺമെൻ്റ്ശ്രമിക്കുന്നത്.മണിപ്പൂരിൽ വർഗ്ഗീയമായ വിഭജനം ഉണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. അതിൻ്റെ ഭാഗമായി നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായി. കേരളത്തിലും അത്തരത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്.വായ്പാ പരിധി വെട്ടി കുറച്ചും മറ്റും സംസ്ഥാന സർക്കാരിനെ തകർക്കാൻ ആണ് മോദി സർക്കാർ ശ്രമിക്കുന്നത്. ബിജെപിയെ കൂട്ടുപിടിച്ച് കേരളത്തിൻ്റെ വികസനം തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരളത്തിൻ്റെ ഓണാഘോഷം പോലും ഇല്ലാതാക്കാൻ ഈ കൂട്ടർ ശ്രമിച്ചു. അതിനെയും എൽഡിഎഫ് സർക്കാർ മറികടന്നെന്നും ജയരാജൻ പറഞ്ഞു.
സിപിഐഎം കോവളം മണ്ഡലം സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ,നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,കേരള ഓട്ടോമൊ ബൈൽസ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി, കോവളം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് അജിത്ത്,ബി റ്റി ബോബൻ കുമാർ, ശിജിത്ത് ശിവാസ്തുടങ്ങിയവർപങ്കെടുത്തു.