മുട്ടയാർ സംരക്ഷിക്കണം - സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
19-09-2023
പൂവാർ :മുട്ടയാറിൽ പൂവാർ മുതൽ പഴയാറ്റിൻകരവരെ ഇരുകരകളും കരിങ്കൽ ഭിത്തി നിർമ്മിച്ച് തെളിനീരൊഴുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെൻറ് സെക്രട്ടറി ദിപു അരുമാനൂരിൻ്റെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി. എസ്എൻഡിപി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ സമരം ഉദ്ഘാടനം ചെയ്തു.മാധ്യമ പ്രവർത്തകൻ കെ. പ്രസന്നകുമാർ അദ്ധ്യക്ഷനായി.പൂവാർ പഞ്ചായത്ത് പ്രസിഡൻറ് ജെ.ലോറൻസ്, പഞ്ചായത്ത് മെമ്പർമാരായ വി.എസ് ഷിനു.അഖില അനിൽ കുമാർ, ക്ഷേത്രപ്പുഴ സംരക്ഷണ സമിതി കൺവീനർ സരോജിനി ടീച്ചർ,അരുമാനൂർ ശാഖാ പ്രസിഡൻ്റ് കെ.ചന്ദ്രശേഖരൻ,കവി ശിവാസ് വാഴമുട്ടം, അരുമാനൂർ രതികുമാർ,രാജൻ മണലുവിള, മണ്ണിൽ മനോഹരൻ, അരുമാനൂർ ക്ഷേത്രം പ്രസിഡൻറ് ശ്രീകുമാർ,ജനറൽ സെക്രട്ടറി പീതാംബരൻ,ജോയിൻ്റ് സെക്രട്ടറി പ്രജിൻ ലാൽ,ബിജുകുമാർ,മുൻ സെക്രട്ടറിമാരായ മുരുകൻ.എസ്,ഷാജി,എസ്.പി സോണി, പ്രദീപ് എം എസ്,അഡ്വ.ബി ജയചന്ദ്രൻ, ഇലിപോട്ടുകോണം വിജയൻ,മരുതത്തൂർ ബിനു,സുജിത്ത്,കവി ഡോ:ഡി.ശിവകുമാർ മുടവൂർപ്പാറ,കരുംകുളം രാധാകൃഷ്ണൻ , അരുമാനൂർ സജീവ് എന്നിവർ പങ്കെടുത്തു.