പുല്ലുവിള സ്കൂളിൽ ബയോ ഡൈവേഴ്സിറ്റി പാർക്ക് ഒരുക്കി
17-10-2023
വിഴിഞ്ഞം:പച്ചപ്പ് തിരിച്ചുപിടിക്കാൻ പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ സുസ്ഥിര ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം സുസ്ഥിര ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ ശരത് നിർവഹിച്ചു. നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന അപൂർവ ഇനം വൃക്ഷ തൈകൾ, കുറ്റിച്ചെടികൾ,ഔഷധച്ചെടികൾ എന്നിവ അടങ്ങുന്ന ഉദ്യാനമാണ് സ്കൂൾ മുറ്റത്ത് ഒരുക്കിയത്.നിരവധി കർഷക അവാർ ഡുകൾ കരസ്ഥമാക്കിയ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി വി. ദിവാകരനാണ് വിവിധ ഇനം തൈകൾ കാസർഗോഡ് നിന്നും സ്കൂളിൽ എത്തിച്ചത്.പ്രിൻസിപ്പൽ ഉഷാ വർക്കി, സുസ്ഥിര ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ ആഷ്‌ന,വാർഡ് മെമ്പർ രതിൻ ആന്റണി,എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ജെനി എം ഇസഡ് എന്നിവർ പങ്കെടുത്തു.