Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

കേരളീയം ട്രേഡ് ഫെയർ നവംബർ ഒന്നുമുതൽ ഏഴുവരെ


29-10-2023



തിരുവനന്തപുരം :എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ ട്രേഡ് ഫെയർ നവംബർ ഒന്നുമുതൽ ഏഴുവരെ - നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകൾ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 10 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ട്രേഡ്‌ഫെയറുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തരിക്കണ്ടം,സെൻട്രൽസ്റ്റേഡിയം, കനകക്കുന്ന്, യൂണിവേഴ്സിറ്റി കോളേജ്,ടാഗോർ തിയേറ്റർ, എൽ.എം.എസ്,ഇൻസ്റ്റിട്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാൾ,വിമൻസ് കോളേജ് എന്നീ എട്ടു വേദികളിലാണ് വ്യവസായ വാണിജ്യ പ്രദർശന മേള നടക്കുന്നത്.പുത്തരിക്കണ്ടത്ത് വ്യാവസായികോൽപന്ന പ്രദർശന വിപണനമേള,സെൻട്രൽ സ്റ്റേഡിയത്തിൽ പരമ്പരാഗത ഉൽപ്പന്ന പ്രദർശ വിപണന മേള,കനകക്കുന്നിൽ വനിതാ സംരംഭകരുടെ ഉൽപ്പന്ന പ്രദർശന വിപണന മേള, യൂണിവേഴ്സിറ്റി കോളേജിൽ എത്നിക് ട്രേഡ് ഫെയർ, ടാഗോർ തിയേറ്ററിൽ ഉൽപന്ന പ്രദർശ വിപണന മേള, എൽ.എം.എസിൽ കാർഷിക ഉൽപന്ന പ്രദർശ വിപണന മേള, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ ടോയ്‌സ് ആൻഡ് പ്രസന്റേഷൻ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേള,വിമൻസ് കോളേജിൽ ഫ്ളീ മാർക്കറ്റ് എന്നിങ്ങനെയാണ് മേള ഒരുക്കിയിരിക്കുന്നത്. ആകെ 425 സംരംഭകർ പങ്കെടുക്കും .തുണിത്തരങ്ങൾ,കാർഷിക-ഭക്ഷ്യ സംസ്‌ക്കരണ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, കയർ-കൈത്തറി ഉത്പ്പന്നങ്ങൾ,ആയുർവേദ ഉത്പ്പന്നങ്ങൾ,റബർ അധിഷ്ടിത ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ,മുള ഉൽപന്നങ്ങൾ,ഗാർഹിക ഉൽപന്നങ്ങൾ,സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ മേളയിൽ എത്തും.സംരംഭകരിൽനിന്ന് ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ നേരിട്ടു വാങ്ങാനാവും.മേളയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിക്കും. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ ബിടുബി മീറ്റുകളിൽ ഇരുനൂറോളം ബയേഴ്സ് പങ്കെടുക്കുമെന്നാണ് കരുതുന്നത്.കൂടാതെ സംരംഭകർക്കും പൊതുജനങ്ങൾക്കുമായി വിവിധ പദ്ധതികളെ കുറിച്ച് സെമിനാറും മേളയുടെ ഭാഗമായി നടക്കും. ഡി.കെ. മുരളി എം.എൽ.എ,മീഡിയ അക്കാദമി ചെയർമാൻആർ.എസ്.ബാബു,ഐ,പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia