നവകേരള സദസ് -വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു
05.11.2023
കോവളം നിയോജക മണ്ഡലത്തിൽ ഡിസംബർ 23 ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ സംഘാടക
സമിതി രൂപീകരിച്ചു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് ശ്രീകുമാർ ചെയർമാനും പഞ്ചായത്ത് സെക്രട്ടറി ആർ.റ്റി ബിജുകുമാർ കൺവീനറുമായി 150 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.