പാച്ചല്ലൂർ സ്കൂളിൽ സർഗ്ഗവേള സംഘടിപ്പിച്ചു
o4-12-2023
കോവളം:വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പാച്ചല്ലൂർ ഗവ.എൽപി സ്കൂളിൽ സ്കൂൾതല സർഗ്ഗവേള സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ ഹെഡ്മിസ്ട്രസ്സ് റഹിയാനത്ത് മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ അവരുടെ സർഗ്ഗവാസനകൾ വിവിധ കലാപരിപാടികളിലൂടെ അവതരിപ്പിച്ചു.