Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

നേര് ആദ്യ ട്രയിലർ പ്രകാശനം ചെയ്തു.


09-12-2023



തിരുവനന്തപുരം : കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരി ക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് - മോഹൻ ലാൽ ടീമിൻ്റെ നേര്. പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്നഈ ചിത്രത്തിൻ്റെ ആദ്യ ട്രയിലർ പ്രകാശനം ചെയ്തു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസാണ് ഈചിത്രത്തിലൂടെവിശകലനം ചെയ്യുന്നത്. വർഷങ്ങളായി കേസ് അറ്റൻഡ്‌ ചെയ്യാത്ത സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നതും ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. കേരളത്തിൽ ഒരു കോടതി രാത്രി സിറ്റിംഗ്‌ നടത്തുന്നു എന്ന നിരീക്ഷണവും നീതിക്കു വേണ്ടിയുള്ള നിയമ പോരാട്ടത്തിൻ്റെ പുതിയ മുഖവും ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു.സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോഹനനായി മോഹൻലാലും പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീൽ പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.ജഗദീഷ് തികച്ചുംവ്യത്യസ്ഥമായവേഷത്തിലെത്തുന്നു.ഗണേഷ് കുമാർ,അനശ്വര രാജൻ, ശങ്കർ ,ഇന്ദുചൂഡൻ ,ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ ,ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജീത്തു ജോസഫും ശാന്തിമായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.വിനായക് ശശികുമാ റിൻ്റെ വരികൾക്ക്വിഷ്ണു ശ്യാം ഈണം പകർന്ന ചിത്രത്തിന്റെ.ഛായാഗ്രഹണം -സതീഷ് കുറുപ്പും എഡിറ്റിംഗ്‌വി.എസ്. വിനായക്കും കലാസംവിധാനം ബോബനും കോസ്റ്റ്യൂം ഡിസൈൻ ലൈന്റാ ജീത്തുവും മേക്കപ്പ് -അമൽ ചന്ദ്രയുമാണ് നിർവഹിക്കുന്നത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ.അസ്സോസ്സിയേറ്റ് ഡയറക്ടേർസ്-സോണി.ജി.സോളമൻ. എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ .ഫിനാൻസ് കൺട്രോളർ- മനോഹരൻ കെ.പയ്യന്നൂർ.പ്രൊഡക്ഷൻ മാനേജേർസ്.പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രണവ് മോഹൻ.പ്രൊഡക്ഷൻ കൺട്രോളർ-സിദ്യ പനയ്ക്കൽ.ഡിസംബർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തും. .




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia