എം.വി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
11-12-2023
പൂവാർ : അരുമാനൂർ എം.വി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപകനായ എം.വേലായുധന്റെ 41-ാം ചരമവാർഷികം ആചരിച്ചു. എം. വിൻസെന്റ്എം എൽ എ. ചടങ്ങ്
ഉദ്ഘാടനം ചെയ്തു. പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ ലോറൻസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിഎസ് .ഷിനു, പി ടി എ.പ്രസിഡന്റ് വി.സുരേഷ് കുമാർ,കോവളം ഫുട്ബോൾ ക്ലബ്ബ് അംഗം തയ്യിൽ മാത്യു,റിട്ട: അധ്യാപകൻ യേശുദാസ്, എൻ.വി സുരേഷ്, ജീജ.ജി. റോസ്,ഡോ.വി.ജയ കുമാർ എന്നിവർ സംസാരിച്ചു.