ദേശീയ ഊർജ സംരക്ഷണ ദിനാചാരണം.
15.12-2023
വിഴിഞ്ഞം: അദാനി തുറമുഖ പദ്ധതി യുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗ ത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ദേശീയ ഊർജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം അദാനി ഫൌണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോനിർവഹിച്ചു.കേരളസർക്കാരിന്റെ എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരം മേഖല രജിസ്ട്രാർ സുഭാഷ് ബാബു ബി.വി ഊർജസംരക്ഷ ണത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നയിച്ചു.ഊർജസംരക്ഷണത്തിന്റെ ആവശ്യകതകൾ,വിവിധ ഊർജസംര ക്ഷണ രീതികൾ എന്നിവ വിശദീകരിച്ചു. അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിന് കീഴിൽ വിവിധ പരിശീലന ങ്ങളിൽ ഉൾപ്പെട്ട 50 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.