അടുക്കളത്തോട്ട ഗ്രൂപ്പുകൾക്ക് പ നടീൽ വസ്തുക്കൾ വിതരണം ചെയ്തു.
16.12.2023
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി വിഷരഹിതമായ പച്ചക്കറികൾ വീട്ടിൽ തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നതി നായി രൂപീകരിച്ച 64 അടുക്കളത്തോട്ട ഗ്രൂപ്പുകളിലെ 1280 കുടുംബങ്ങളിൽ 400 കുടുംബങ്ങൾക്ക് ഈ വർഷത്തെ രണ്ടാം ഘട്ട കൃഷിക്കായുള്ള നടീൽ വസ്തുക്കൾ വിതരണം ചെയ്തു. നടീൽ വസ്തുക്കളുടെ വിതരണ ഉദ്ഘാടനം അദാനി ഫൗണ്ടേഷൻ സീനിയർ പ്രോജക്ട് ഓഫീസർ രാകേഷ് നിർവ്വഹിച്ചു. ഈ വർഷ ത്തെ രണ്ടാം ഘട്ട അടുക്കളത്തോട്ട നിർമ്മാണത്തിനുള്ള തൈകൾ, ഗ്രോബാഗ്, മണ്ണിര കമ്പോസ്റ്റ് എന്നിവയാണ് വിതരണം ചെയ്തത്.വിഴിഞ്ഞം കോർപ്പറേഷൻ വാർഡുകൾ, കോട്ടുകാൽ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെ 20 ഗ്രൂപ്പുകൾക്കാണ് ഈ ഘട്ടത്തിൽ തൈകൾ ലഭ്യമാക്കിയത്. പ്രസ്തുത ഗ്രൂപ്പുകളുടെ പ്രതി മാസ ത്രിഫ്റ്റ് പണം ഉപയോഗിച്ചാണ് നടീൽ വസ്തുക്കൾ വാങ്ങുന്നത്.സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ രൂപീകരിച്ച വനിതാ കാർഷിക കർമ്മസേനയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്.