പ്രതിഷേധിക്കാനെത്തിയവരെ പോലീസ് പൊക്കി -വിഴിഞ്ഞത്ത് കരിങ്കൊടി പ്രതിഷേധം നടന്നില്ല
23.12.2023
വിഴിഞ്ഞം: സംഘർഷഭരിതമായ തലസ്ഥാന ജില്ലയിൽ സംഘർഷവും
കരിങ്കൊടി പ്രതിഷേധവും ഇല്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞ ത്തെത്തി മടങ്ങി. കരിങ്കൊടി കാണിക്കാൻ സജ്ജരായി എത്തിയ വനിതകൾ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് കോവളം പോലീസ് കരുതൽ തടങ്കലിലാക്കി.ഇന്നലെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞത്ത് നവകേരള സദസിന്റെ പരിപാടികൾ സംഘടിപ്പിച്ചി രുന്നത്. വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനും ആഴാകുളത്തിനും ഇടയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടാകു മെന്ന വിവരം പോലീസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ചതിനെ തുടർന്ന് രാവിലെ മുതൽ മഫ്തിയിലും അല്ലാതെ യുമായി പ്രദേശത്ത് പോലീസ് ഉദ്യോഗ സ്ഥരെ വിന്യസിച്ചിരുന്നു. രാവിലെ പത്തരയോടെ കരിങ്കൊടി കാണിക്കാൻ എത്തിയ നാലംഗ സംഘത്തെ പ്രദേശത്തുനിന്ന് പോലീസ് ആദ്യം പിടികൂടി. ഇതിന് പിന്നാലെ 11 മണി യോടെയാണ് സമീപത്തെ ഇടുങ്ങിയ വഴിക്കുള്ളിൽ മറഞ്ഞ് നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് പിടികൂടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനായി സ്ഥലത്ത് കാത്തുനിന്നത്. പിടിയിലായവരെ പോലീസ് സംഘം കോവളം പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആദ്യം സ്റ്റേഷന് ഉള്ളിൽ കയറാൻ കൂട്ടാക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തി ഇവരെ സ്റ്റേഷനുള്ളിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ടരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞെത്തി നവകേരള സദസ്സിൽ പങ്കെടുത്ത് അടുത്ത വേദിയിലേക്ക് മടങ്ങിയ ശേഷമാണ് പിടിയിലായവരെ വിട്ടയച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിപ്പോകുന്ന വഴിയിലും കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ബെെപാസിൽ കുമരിച്ചന്ത ഭാഗവത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചിരുന്നു. ഇവരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.