മുക്കോല മണ്ഡലം കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി
24.12.2023
വിഴിഞ്ഞം: ഡി.ജി.പി ഓഫീസിൽ മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ഗ്രനേഡ് എറിഞ്ഞ പോലീസിന്റെ ക്രൂരതയ്ക്ക് എതിരെ കോൺഗ്രസ് മുക്കോല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മുക്കോല മണ്ഡലം പ്രസിഡന്റ് മുക്കോല ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം അഡ്വ. കെ വി അഭിലാഷ് ഉൽഘാടനം ചെയ്തു. ഷാബു ഗോപിനാഥ്, സുജേഷ്, അനിൽ, ശശിധരൻ നാടാർ, വിവേകാനന്ദൻ, ഭൂവനചന്ദ്രൻ, തങ്കപ്പൻ നാടാർ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.