വെള്ളാർ നഗരസഭാ വാർഡിൽ പനത്തുറ ബൈജു എൽ.ഡി.എഫ്. സ്ഥാനാർത്ഥി .
01.02.2024
കോവളം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെള്ളാർ നഗരസഭാ വാർഡിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സി.പി.ഐയിലെ പനത്തുറ ബൈജുവിനെ തീരുമാനിച്ചു. വാർഡ് കൗൺസിലറായിരുന്ന നെടുമം മോഹനൻ മരണപ്പെട്ടതു മൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇന്നലെ രാവിലെ പാച്ചല്ലൂരിൽ ചേർന്ന ഇടതുമുന്നി യോഗമാണ് ഔദ്യോഗികമായി ബൈജുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.