പ്രതിരോധ മേഖലയിലെ ഉപകരണ ങ്ങളുടെ സ്വാശ്രയത്വം രാജ്യത്തിന്‍റെ അനിവാര്യം-മുന്‍ ശാസ്ത്ര ഉപദേഷ്ടാവ്
02.02.2024
തിരുവനന്തപുരം: പ്രതിരോധമേഖല യില്‍ ആവശ്യമുള്ളതന്ത്രപ്രധാനമായ വസ്തുക്കളുടെ കാര്യത്തിലും അവയുടെ നിര്‍മ്മാണത്തിലും സ്വയംപര്യാപ്തത ആര്‍ജ്ജിക്കുക എന്നത് രാഷ്ട്രത്തിന്ആത്മനിര്‍ഭരത കൈവരിക്കുന്നതിന് അത്യന്താപേ ക്ഷിതമാണെന്ന് പ്രതിരോധ മന്ത്രി യുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.ജി.സതീഷ് റെഡ്ഡി പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് ക്യാമ്പസില്‍ സ്ട്രാറ്റജിക് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ടെക്നോളജീസ് എന്ന വിഷയത്തില്‍ നടന്ന ഇന്‍ഡസ്ട്രി കണക്ട്മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐ എസ്ടിയും സാര്‍ലോഹ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം കൈമാറി.
ബ്രഹ്മോസ് എയ്റോസ്പേസ് തിരുവവനന്തപുരം എംഡി ആന്‍റണി ജോസഫ്,എച്ച്എഎല്‍ ബാംഗ്ലൂര്‍ ജനറല്‍ മാനേജര്‍ വി.എന്‍ അനില്‍കുമാര്‍,ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി ജോര്‍ജ് നൈനാന്‍,സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ആന്‍ഡ് കോര്‍ഡിനേറ്റര്‍ ഇന്‍റസ്ട്രി കണക്ട് സിഎസ്ഐആര്‍-എന്‍ഐഐ
എസ്ടി ഡോ.ടി പി ഡി രാജന്‍, ബിഡിഡി മേധാവി ഡോ.പി നിഷി എന്നിവര്‍ സംസാരിച്ചു