Support : +91 98954 15839
contact@newssixnews.com
  •  പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു എൻ.സി.സി കേരള- ലക്ഷദ്വീപ് മേഖലാ മേധാവിയായി മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു. ശക്തമായ മഴയ്ക്ക് സാധ്യത - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട് ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

ധാന്യാവശിഷ്ടത്തില്‍ നിന്ന് ഭക്ഷണപാത്രം


16.02.2024



തിരുവനന്തപുരം: അരി, ഗോതമ്പ് അവശിഷ്ടങ്ങളില്‍ നിന്ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ഭക്ഷണപാത്രങ്ങള്‍ (ബയോ ഡീഗ്രേഡബിള്‍ ടേബിള്‍വെയര്‍) നിര്‍മ്മിക്കുന്നതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതിക വിദ്യ ലക്നൗവിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ചു. എന്‍ഐഐഎസ്ടിയില്‍ നിന്ന് ഈ സാങ്കേതികവിദ്യ ലഭ്യമാകുന്ന 16-ാമത്തെ കമ്പനിയാണ് ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴില്‍ തിരുവനന്തപുരത്തെ പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി). മണ്ണില്‍ പൂര്‍ണമായും ദ്രവിച്ചുപോകുന്ന ഈ പ്ലേറ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് ബദല്‍ ആണ്. ചൂടുള്ളതോ തിളപ്പിച്ചതോ ആയ ഖര, ദ്രാവക ഭക്ഷണം ഇതില്‍ വിളമ്പാം. 3-10 പിഎച്ച് പരിധിയില്‍ ആസിഡുകളെയും ആല്‍ക്കലിയെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ആവശ്യത്തിന് ബലമുള്ള ഈ പ്ലേറ്റ് വാങ്ങി ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്ക്കാനുമാകും. 10 സെന്‍റീ മീറ്റര്‍ വ്യാസമുള്ള ഒരു പ്ലേറ്റിന്‍റെ നിര്‍മ്മാണച്ചെലവ് 1.5 മുതല്‍ 2 രൂപ വരെയാണ്. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഇത്തരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഇന്നൊവേറ്റ് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് മിഷന്‍ എന്നീ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സംരംഭമാണിത്.




LATEST NEWS

നൂതന സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ് ബിരുദ കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്

മില്‍മ ഇന്‍സ്റ്റന്‍റ് ബട്ടര്‍ ഇടിയപ്പം, മില്‍മ ഇന്‍സ്റ്റന്‍റ് ഗീ ഉപ്പുമാവ് എന്നിവ വിപണിയിലെത്തി - വിപണോദ്ഘാടനം മന്ത്രിമാരായ വി. എന്‍ വാസവനും ജെ.ചിഞ്ചുറാണിയും നിര്‍വഹിച്ചു

ഐടി ജീവനക്കാരും കമ്പനികളും പാര്‍ക്കിംഗ് സൗകര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക്

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന് മൂന്ന് പുരസ്കാരങ്ങൾ

എ ഐ വൈ എഫ് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

ജെഇഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

ഇന്‍ഫോപാര്‍ക്കിലെ തരംഗ് മൂന്നാം സീസണ് തുടക്കമായി

കപ്പൽ ഭീമൻ എം.എസ്.സിയുടെ പലോമയും വിഴിഞ്ഞത്തെത്തി - 10576 കണ്ടെയ്നറുകളും ഇറക്കി

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia