നെല്ലിമൂട് കഴിവൂർ ഗവ. ഹൈസ് സ്കൂൾ പഠനോൽസവം സംഘടിപ്പിച്ചു.
02.03.2024
വിഴിഞ്ഞം : നെല്ലിമൂട് കഴിവൂർ ഗവ. ഹൈസ് സ്കൂളിലെ
പൊതുയിടം പഠനോൽസവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഇ വർഷത്തെ പഠനനേട്ടങ്ങളും അവയുടെ പ്രദർശനവും നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയിൽ നടന്നു.ജില്ലാപഞ്ചായത്തംഗം സി.കെ വൽസലകുമാർ ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റും വാർഡ് മെoബറുമായ ഷിബു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശൈലജ കുമാരി, സ്കൂൾ ഹെഡ്‌മിസ്ട്രസ് ഉണ്ണിത്താൻ രജനി, സീനിയർ ഇൻ ചാർജ് ദയ , ബി.ആർ സി കോ-ഓർഡിനേറ്റർമാരായ ബെൻറജി, അജിത എന്നിവർ പങ്കെടുത്തു.