സുസ്ഥിര സമുദ്ര മത്സ്യബന്ധന രീതികൾ - ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
06.03.2024
വിഴിഞ്ഞം : സുസ്ഥിര സമുദ്ര മത്സ്യബന്ധന രീതികളെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അടിമലത്തുറ മത്സ്യ ഭവനിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്തംഗം ജറോംദാസ് ഉദ്ഘാടനം ചെയ്തു. അമ്പലത്തുമൂല വാർഡ് മെമ്പർ ആശാ ബി അധ്യക്ഷത വഹിച്ചു.ചൊവ്വര വാർഡ് മെമ്പർ രാജൻ,
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് ആർ. എ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സോണിരാജ്. എൻ, ഫിഷറീസ് ഓഫീസർ കാർത്തികേയൻ.റ്റി, ഫിഷറീസ് ക്ഷേമനിധി ഓഫീസർ രഞ്ജിനി , വിഴിഞ്ഞം കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ സൈമൺ തുടങ്ങിയവർ പങ്കെടുത്തു.