പന്ന്യൻ രവീന്ദ്രൻ കോവളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു
24.03. 2024
കോവളം : തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കോവളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. രാവിലെ 9 ന് കല്ലിയൂർ നിന്നാരംഭിച്ച പര്യടനത്തിൽ ബാലരാമപുരം,പൂവാർ, കരുംകുളം, കാഞ്ഞിരംകുളം വിഴിഞ്ഞം എന്നിവിടങ്ങളിലെ വിവിധ ആരാധനാലയങ്ങളും സന്ദർശിച്ചു. വിഴിഞ്ഞം തെക്കുഭാഗം, വടക്കുംഭാഗം, സെൻട്രൽ ജമാത്തു കമ്മിറ്റി ആഫീസുകളിലും സന്ദർശനം നടത്തി.
കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ സെൽഫി എടുക്കാൻ പന്ന്യനൊപ്പം കൂടി.തീരദേശത്ത് വളരെ ഊഷമളമായ വരവേൽപ്പാണ് പന്ന്യന് ലഭിച്ചത്. പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.