പന്ന്യന് കോവളം മണ്ഡലത്തിലെ കല്ലിയൂർ, ബാലരാമപുരം പഞ്ചായത്തുകളിൽ ആവേശ്വോജ്വല സ്വീകരണം
07.04.2024
കോവളം : എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കോവളം മണ്ഡലത്തിൽ ആവേശകരമായ സ്വികരണം. കോവളത്തെ കല്ലിയൂർ, ബാലരാമപുരം പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. രാവിലെ പാലപ്പൂരിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. പാലപ്പൂര് ബിജു അധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണൻ, നീലലോഹിതദാസ്, പി.എസ് ഹരികുമാർ, പള്ളിച്ചൽ വിജയൻ, ജമീല പ്രകാശം, പൂജപ്പുര രാധാകൃഷ്ണൻ, തമ്പാനൂർ രാജീവ് കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കോളിയൂർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പുഷ്പവൃഷ്ടിയുടേയും വെടിക്കെട്ടിൻ്റേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രങ്ങളിലും നൂറ് കണക്കിന് പേരാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയത്. വിവിധ
കേന്ദ്രങ്ങളിൽ ആർ എസ് ജയൻ ,ആദർശ് കൃഷണ ആർ.എസ് രാഹുൽ രാജ് പി.കെ.സാം, കെ പി .ദിലീപ് ഖാൻ,ശരൺ ശശാങ്കൻ, പി എസ് ആൺസ് തുടങ്ങിയവർ പ്രസംഗിച്ചു.