വെള്ളാറിൽ എൽഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തി.
23.04..2024
തിരുവനന്തപുരം:ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും എൽ ഡി എഫ് പ്രവർത്തകരും വെള്ളാറിൽ
പ്രകടനവും പൊതുയോഗവും നടത്തി.കോവളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം വെള്ളാറിൽ സമാപിച്ചു.പ്രകടന ത്തിനും പൊതുയോഗത്തിനും എൽഡിഎഫ് നേതാക്കളായ എ.ജെ. സുക്കാർണോ,വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു,ഇലക്ഷൻകമ്മിറ്റി ചെയർമാൻ ഡി.ജയകുമാർ, ഭാരവാഹികളായ എസ്.പ്രശാന്തൻ, എം അനിൽകുമാർ,വെള്ളാർ സാബു,കെ.എസ്.നടേശൻ, ഡി.ബിജോയ്,പ്രൊഫസർ ഡി.സജീവ് കുമാർ,വാഴമുട്ടം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.