അഞ്ച് മന്ത്രിമാരെ ചൊല്‍പ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി സുരേഷ് ഗോപി.
28.04.2024
തൃശൂർ:ഞാൻ വന്നത് എം.പി യാകാനാനാണെന്നും,അഞ്ച് വകുപ്പുമന്ത്രിമാരെ ചൊല്‍പ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി.ഒരു മന്ത്രിയേക്കാള്‍ മികച്ച രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യം എന്റെ പാർട്ടിയില്‍ ഉണ്ട്.
ഞാൻ ചെയ്യുന്ന ചില പ്രവർത്തനങ്ങള്‍ തുടർന്ന് കൊണ്ടുപോകണം. അതിന് സിനിമ ചെയ്യണം, പണം വേണം. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്റെ സമ്പാദ്യം എന്റെ തൊഴിലാണ്. പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തില്‍ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്നാണ്. ചൊല്‍പ്പടി എന്നത് ജനങ്ങളുടെ ചൊല്‍പ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊല്‍പ്പടിയാണ്. ഞാൻ തൃശൂരിനുവേണ്ടി മാത്രം തെരഞ്ഞെടുക്കപ്പെടുന്നയാളാണെന്ന് ഞാൻ വിശ്വസിക്കില്ല. കേരളത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടയാളായിരിക്കുമെന്നും ഇനി ഇത് പറഞ്ഞാല്‍ ആരുടെയും വോട്ട് കിട്ടില്ലല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു. ക്രോസ് വോട്ടിങ് തിരിച്ചടിയാകില്ലെന്ന് അവകാശപ്പെട്ട സുരേഷ് ഗോപി താൻ ഈശ്വര വിശ്വാസിയാണെന്നും യാതൊരു വ്യാകുലതയും ഇല്ലെന്നും പറഞ്ഞു