ക്ളസ്റ്റർ തല ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.
06.05.2024
കോവളം: കേരള സർക്കാരിൻ്റെ
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർതല ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.തിരുവനന്തപുരം യു.ആർ.സി നോർത്ത് ഗൃഹാധിഷ്ടിത വിദ്യാഭ്യാസം നൽകിവരുന്ന സി.എൽ. എച്ച്.എസ്.എസ് സ്കൂളിലെ കുമാരി ശ്രീക്കുട്ടിയുടെ വാഴമുട്ടത്തെവസതിയിൽ നടത്തിയ ചങ്ങാതിക്കൂട്ടം പരിപാടി തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി. ബൈജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് യു ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ഷാര,രജനി,സ്മിത,ഷീബ, രാജലക്ഷ്‌മി,സുജിത,രാജേഷ് എന്നിവർ പങ്കെടുത്തു.